കൊച്ചി: എജിഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറായി നടൻ കുഞ്ചാക്കോ ബോബനെ പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.
എജിഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ അബ്ദുൾ റഹ്മാൻ കുഞ്ഞ്, മാനേജിംഗ് ഡയറക്ടർ എ. ഷഫീഖ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പുതിയ പ്രഖ്യാപനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകളും പുതിയ സ്വർണസമ്പാദ്യ പദ്ധതികളും അവതരിപ്പിക്കും.
എജിഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന് കൊച്ചി, കായംകുളം, ചങ്ങനാശേരി എന്നിവിടങ്ങളിലും യുഎഇയിലും ശാഖകളുണ്ട്.
100 ശതമാനം എച്ച് യുഐഡി, ബിഐഎസ് ഹാൾമാർക്ക് ചെയ്ത 916 സ്വർണാഭരണങ്ങൾ, ഐജിഐ സർട്ടിഫൈഡ് ഡയമണ്ടുകൾ എന്നിവയുടെ വിപുലമായ ശേഖരം എല്ലാ ഷോറൂമുകളിലും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.